അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശ്രീമതി. ലൈല പുല്ലൂണി

പ്രസിഡൻ്റ്

ശ്രീ. മുസ്തഫ പുള്ളിശ്ശേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. റസീന പാരിപ്പറമ്പന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. മുഹമ്മദ് ജാബിര്‍ ചുക്കാന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. റീന കെ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. രമേഷ് പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തിരൂരങ്ങാടി താലൂക്ക്, മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 24 ,  നിയമസഭാ മണ്ഡലം : വേങ്ങര , ലോകസഭാ മണ്ഡലം : മലപ്പുറം

വില്ലേജ് : വേങ്ങര

ആകെ ജനസംഖ്യ (2011 സെന്‍സസ്) : 41,993

വിസ്തീർണ്ണം : 14.83 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മമ്പുറം , കൊടുവായൂര്‍ (എ ആര്‍ നഗര്‍ ) പുകയൂര്‍ അംശങ്ങള്‍ അടങ്ങിയ പ്രദേശമാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്തായി അറിയപ്പെടുന്നത്. സ്വാതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ ഈ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നതിന് വേണ്ടി അക്ഷീണം യത്നിച്ച വി.എ അഹമ്മദ് ആസാദിനെ പോലെയുള്ള സ്വാതന്ത്ര സമര സേനാനികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. വൈദേശിക ഭരണത്തിനെതിരെ പൊതു സമൂഹത്തെ സമര സജ്ജരാക്കി പട നയിച്ച മമ്പുറം തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന മമ്പുറം മഖാമും പുരാതന ചരിത്ര പാരമ്പര്യമുള്ള കൊടുവായൂര്‍ സുബ്രഹ്മണ്യ ക്ഷേത്രവും ഈ ഗ്രാമത്തിന്‍റെ മതമൈത്രി വിളിച്ചോതുന്നു.  1962 ല്‍ രൂപീകൃതമായ ഈ പഞ്ചായത്തിലെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് 1963 ഡിസംബര്‍ 4 ന് ആയിരുന്നു. ഗ്രാമ പഞ്ചായത്തിന്‍റെ ശില്‍പിയായിരുന്ന വി എ ആസാദ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണ സമിതിയായിരുന്നു അന്ന്...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 28, 2026

തൂഫാന്‍ രണ്ടാം ഘടത്തിന്‍റെ പ്രചരണാര്‍ത്ഥം പതാക ഉയര്‍ത്തി

തൂഫാന്‍ രണ്ടാം ഘടത്തിന്‍റെ പ്രചരണാര്‍ത്ഥം 28/09/2026 ന് പഞ്ചായത്ത് കാര്യാലയത്തില്‍ പതാക ഉയര്‍ത്തുകയും സത്യപ്രതിക്ഞ നടത്തുകയും ചെയ്തു.